ഒബാമ ഇന്ത്യയിലേക്ക്...

ഒബാമയുടെ ഇന്ത്യാ സന്ദര്ശനം 
ഒരു ദിവസത്തേക്ക് 900 കോടി.
മൂന്ന് ദിവസത്തേക്ക് 2700 കോടി.
ഇന്ത്യയാകെ സുരക്ഷ വലയത്തില്‍..
നാണിക്കുക ഭാരതമെ,
ഇന്ത്യന്‍ അഭിമാനം 
എ,പി,ജെ കലാമിനെ പോലും
പേരിന്റെ മറവില്‍ 
ദേഹ പരിശോധനയ്ക്കു വിധേയമാക്കിയ
അപഹാസ്യര്ക്ക് വിരുന്നൊരുക്കുന്ന 
നാം ഇന്ത്യക്കാര്‍
ഏത് അഭിമാനത്തെക്കുറിച്ചാണ് 
വാചാലരാവുന്നത്.
ഡല്ഹിയുടെ ചേരികളും 
മുംബൈയുടെ വീഥികളും 
നന്ദി ഗ്രാമിന്റെ രക്തക്കറയയും
മറന്ന നമ്മള്‍
ഇതൊക്കെ ചെയ്തില്ലെങ്കില്ലല്ലേ
അത്ഭുതമുള്ളൂ..

എ.അയ്യപ്പന്‍..

മരിക്കാത്ത വരികള്‍ക്ക്
ജന്മം നെല്‍കുന്നവരാണ് കവികള്‍
ആകയാല്‍ കാലാ കാലങ്ങളില്‍
അവര്‍ സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു
കവികള്‍ കോറിയിട്ട വരികള്‍
തീക്ഷണമുള്ളവയാണ്..
പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്..

അയ്യപ്പന്‍ സാര്‍
മലയാള മണ്ണിന്‍റെ സ്വന്ത്വം കവി..
മറകള്‍ക്കുപ്പുറത്തേക്ക് പോയപ്പോഴും
ഇങ്ങ് നമ്മളില്‍ അലയൊലി കൊള്ളുന്നതിങ്ങനെയാണ്
******************************
''മരണങ്ങളുടെ സാക്ഷിയായ

പാളത്തിലൂടെ നിരര്‍ത്ഥകതയുടെ
അര്‍ത്ഥമറിഞ്ഞ് ഒരാള്‍ നടക്കുന്നു''...
*****************************
ആദരാജ്ഞലികള്‍..

മറക്കാതിരിക്കുക

ചൂണ്ടു വിരലിലെ 
മഷിയടയാളം നീതിക്കു വേണ്ടിയുള്ള 
മായാത്ത മുദ്രയാക്കുക നാം.
നമ്മുടെ ആയുസ്സിലെ 
അടുത്ത അഞ്ച് വര്ഷത്തെ ഭരണം
ഭദ്രമായ കരങ്ങളിലേല്പ്പിക്കുക നാം
രാഷ്ട്രീയം ജീവിതോപാതിയല്ല
ജന സേവനാമാണെന്ന് തിരിച്ചറിയാത്തവരെ
പടിക്കു പുറത്ത് നിര്ത്തുക നാം
ജനങ്ങളെ പുച്ഛിക്കുന്ന കപഠ നേതാക്കളെ 
അധികാരത്തെ ദുരുപയോഗം ചെയ്യുന്ന ഭരണക്കാരെ
അടി മുതല് മുടി വരെ കട്ടു മുടിക്കുന്നവരെ
നാടിനെ നശിപ്പിക്കുന്ന വായാടികളെ
സ്വാതന്ത്യം നിഷേധിക്കുന്ന 
വിശ്വാസ ബോധം നഷിപ്പിക്കുന്ന
കാപാലികരെ തിരിച്ചറിയുക നാം
വിരട്ടിയോടിക്കുക നാം.
നാം നമ്മളാല് വഞ്ചിക്കപ്പെടാതിരിക്കട്ടെ.
ഓര്ക്കുക, 
ഇനി അഞ്ചു വര്ഷം കാത്തിരിക്കണം 
ഈ ഒരവസരത്തിനായി..
ജന നേതാക്കള്ക്ക് 
വിജയാശംസകള്.... 

ചിലിയുടെ മാതൃക...

ചിലി
പ്രവര്ത്തന മാതൃകയുടെ മഹനീയ നാമം.
ആശങ്കകള്‍ അത്ഭുതങ്ങള്‍ക്ക് 
വഴിമാറിയപ്പോള്‍ 
തുരന്നെടുത്തത് 69 ജീവനുകള്‍!!!
മനുഷ്യ ജീവന്റെ സ്ഥാനമേതെന്ന് 
ലോകത്തിനു കാണിച്ച ചിലിയുടെ മാതൃക,
പിന്തുടരാം ലോക രാജ്യങ്ങള്ക്ക്..
കയ്യും കണക്കുമില്ലാതെ കൊന്നു തീര്ക്കുന്ന
മനുഷ്യജീവനുകള്‍....
എല്ലാവരും ഈ മണ്ണിന്നര്ഹരാണെന്ന് തിരിച്ചറിയുക.
നമുക്കുള്ളതെ നമുക്കനുഭവിക്കാന്‍ കഴിയൂ..

ഗെയിംസ്.....കോമണോ....അതോ...

സ്വതന്ത്ര രാജ്യങ്ങള്‍ കൂടിക്കളിച്ചു..
സ്വതന്ത്രമായ മണ്ണില്‍ തന്നെ..
പക്ഷെ, 
പിറന്ന മണ്ണിലും സ്വാതന്ത്രമല്ലാത്ത
പാവങ്ങളുടെ കണ്ണീരാരു കണ്ടു...!!!???
മാധ്യമ കണ്ണുകള്‍ പേരിനു നോക്കിയപ്പോള്‍
അധികാര കണ്ണുകളില്‍ തിമിരം തന്നെ..!!
പുതിയ ഉയരവും,ദൂരവും, വേഗവും,
ആരോഗ്യവും കുറിച്ച നാം,
കണ്ണു ചിമ്മിയ കാഴ്ച്കളെത്രയാണ്..???
പാവങ്ങളുടെ പിച്ചച്ചട്ടിക്കു മേല്‍,
പണിതു തീര്ത്ത സൌധങ്ങള്‍,
ലവണമണിഞ്ഞ കണ്ണീരില്‍ 
അലിഞ്ഞു തീരും തീര്ച്ച...
ത്രിവര്ണ്ണ പതാകയെ നെഞ്ചോടെറ്റിയ 
ഇന്ത്യയുടെ മക്കളെ,നമ്മുടെ സോദരരെ 
മറച്ചു വെച്ചതാരായാലും 
കാലം നിങ്ങല്ക്കു മാപ്പു നല്‍കില്ല...തീര്ച്ച...!!!
മറകള്ക്കിപ്പുറവും ഞങ്ങള്‍ സംതൃപ്തരാണ് 
മറക്കാതിരിക്കുക..

**ലോക ഹൃദയ ദിനം**

 ഹൃദയം,
അത്ഭുതങ്ങളുടെ കലവറ.
കണ്ടെത്താന്‍ കഴിയാത്ത 
ഇനിയുമെത്രയോ 
അത്ഭുതങ്ങളുടെ ആഴിയാണ് ഹൃദയം..!! 
ഹൃദയം ശുദ്ധമായാല്‍ 
ശരീരം മുഴുവന്‍ ശുദ്ധമാകും 
ചീത്തയായാല്‍ മുഴുവന്‍ ചീത്തയും..
(മുഹമ്മദ് നബി)
സൂക്ഷിക്കേണ്ടത് മാത്രം നമുക്ക്
ഹൃദയത്തില്‍ സൂക്ഷിക്കാം...
വേണ്ടാത്തവയൊക്കെയും ഒഴിവാക്കാം..
നല്ലൊരു ഹൃദയനും
ഹൃദയ സ്നേഹിയുമാകാം ഈ സുദിനത്തില്‍...

ഇബ്രാഹീം എന്ന ഇന്ത്യന്‍ പൌരന്‍....

നൈതികതയുടെ അളവുകോലുകളില്‍ 
അവസാനം രേഖപ്പെടുത്തി,
ഇന്ത്യന്‍ പൌരനെന്ന
ഇബ്റാഹീമിന്റെ മുഖമുദ്ര..
മായ്ക്കപ്പെടാത്ത ഏടുകളില്‍ 
മറക്കപ്പെടാത്ത ഇബ്റാഹീമുമാര്‍ ജീവിക്കട്ടെ..
സ്വരാജ്യ രക്തം 
ലബോറട്ടറികളില്‍ ഇനിയും 
പരിശോധിക്കപ്പെടാതിരിക്കട്ടെ...
ഇന്ത്യ നമ്മുടെ അമ്മയാണ്
അമ്മയില്‍ നിന്നെങ്ങിനെ നമ്മെ-
പറിച്ചു നടാനൊക്കും..???
നട്ടാലും വാടി പോകില്ലെ 
ഈ അമ്മയുടെ ഓരോ മക്കളും...!!!

കഷ്ടം തന്നെ!!!

ഇന്ത്യ കൂര പണിതാലും പാലം പണിതാലും 
ഇങ്ങനെത്തന്നെയാ..
കള്ളന്മാരും കൊള്ളക്കാരും കരാറെടുത്താല്‍
പിന്നെ "കൂട്ടി"നു കിട്ടുമോ ഉറപ്പ്, കീശക്കല്ലാതെ..!!??
പണ്ടെന്നോ ബ്രിട്ടീഷ് കാര്‍ ഇട്ടേച്ചു പോയതിനാല്‍
പഴയ പാലവും,പാളവും കൂരയും നിലനില്ക്കുന്നു..
 ഇപ്പോഴെ തകര്ന്നത് നമ്മുടെ ഭാഗ്യം
ഇല്ലേല്‍ ആര് എങ്ങിനെ മറുപടി പറഞ്ഞാലും 
മതിയാകുമായിരുന്നോ ജീവന്‍ പോയാല്‍.

***റമദാന്‍****

വിശുദ്ധിയുടെ രാപ്പകലുകള്‍
വിമലീകരണത്തിന്റെ സമയങ്ങളാണ്..
സമൃദ്ധമായ വിഭവങ്ങള്പ്പുറം
സമ്പന്നമായൊരു മനസ്സുണ്ടാവട്ടെ..
അവനവനെ കുറിച്ചും,അന്യനെ കുറിച്ചും 
തിരിച്ചറിവുകള്‍ നടക്കട്ടെ..
ജീവിത കര്ത്തവ്യത്തെക്കുറച്ച്
ബോധ്യമുണ്ടാകട്ടെ..

***ഹിരോഷിമ / നാഗസാക്കി***

 പൊള്ളുന്ന ഓര്മ്മകളുടെ ബാക്കിപത്രങ്ങളാണ്
ഈ രണ്ട് സ്ഥലങ്ങളും..
ഒരു ജനതയ്ക്കു മേല്‍ മേലാള രാജ്യത്തിന്റെ
ഹീന കൃത്യത്തിന്റെ ദുരന്ത സ്മരണയുടെ ദിനങ്ങള്‍..
തീര്ത്താല്‍ തീരാത്ത പാപക്കറ പുരണ്ട 
അമേരിക്കയെന്ന രാജ്യത്തിന്നാരു മാപ്പു നെല്കും..
മറക്കാന്‍ കൊതിക്കുന്ന-മരിക്കാത്ത ആ ഓര്മ്മകള്ക്കു മുന്നില്‍ 
ഒരായിരം പുഷ്പങ്ങളര്പ്പിക്കാം..

***സോളാര്‍ സുനാമി***

ഇത് വീണ്‍ വാക്കുകളല്ല..
അസഹ്യമായി സൂര്യനും പൊട്ടിപ്പിളരുന്നു..
ലോകം ഉറങ്ങുമ്പോഴും
കണ്ണും തുറന്നിരുന്നവര്‍ കാത്തിരുന്നു..
ഒടുവില്‍ വലിയൊരപകടം വഴിമാറി..
പക്ഷേ, കാത്തിരിക്കുക..
ഇതാ വരുന്നു, 
ലോകത്തിന്റെ അന്ത്യം കുറിച്ചേക്കാവുന്ന
വന്‍ വിസ്ഫോടനങ്ങള്‍..
മുന്നൊരുക്കത്തിന്റെ രീതി 
നമ്മുടെ കൈകളിലാണെന്നത് 
മറക്കാതിരിക്കുക.

ഹയ്യേ....മുഖ്യന്റെ മുഖം...

മുഖ്യന്റെ മുഖം മിനുക്കലിന്റെതാണ്
മുഖ്യനുണ്ടെന്ന വിവരം ജനത്തിനു-
പോലും അറിയില്ലായിരുന്നു.
ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചാല്‍ 
മുഖ്യനും ചര്ച്ചയാവുമല്ലോ..?!
അങ്ങിനെ ആ പാവവും പിറു പിറുത്തു,
പിച്ചും പേയും പറയേണ്ട പ്രായമല്ലേ..
പറഞ്ഞോട്ടെ, 
എങ്കിലും സ്ഥാനം ഏല്പിക്കുമ്പോള്‍ നോക്കണം
അല്പം സ്വബോധമുള്ള ആളുകളെ നിര്ത്താന്‍
പാര്ട്ടി ഏതായാലും...

****ചൂട് ***

അസഹ്യമായ ചൂട് 
ചൂടന്‍ ചിന്തകളുടെ ബാക്കി പത്രമാണ്
ഈ ചൂടും ചുറ്റുപാടും
ചുരങ്ങി തീരുന്ന കാലത്തിന്റെ 
അവസാനത്തെ ഓര്മ്മകളാവാം
ഈ മാറ്റങ്ങളൊക്കെ,
കരുതിയിരിക്കുക.
പാഥേയം സമ്പന്നമാകട്ടെ.

അവകാശികള്‍ നമ്മളോ...??

ജീവിതം നൈമിഷികമാണ്..
അനിയന്ത്രിതവും, അത്ഭുതാവഹവും..
അന്യായമായി അന്യന്റെ ജീവനെടുക്കാന്‍,
സ്വയം നശിപ്പിക്കാന്‍ നാം ജനിക്കണമായിരുന്നോ..
ആയുധങ്ങള്‍ രക്ഷയ്ക്കുള്ളതാണ്, ശിക്ഷയ്കുള്ളതല്ല, 

ബാക്കിയായത്


മഞ്ഞയും ചുവപ്പും മാറി വന്നു
മന്‍ മരങ്ങള്‍ കടപുഴകി..
ലോകം കയ്യടിച്ചു ചിരിച്ചു..
ഇനി ആഫ്രിക്ക മാത്രം ബാക്കി... 
അവരും അവരുടെ ജീവിതവും...
മറവികള്‍ സമ്മാനിച്ച പുതിയ സുഖം, 
ഓര്മ്മകള്‍ വീണ്ടും ഉണര്ത്താതിരിക്കട്ടെ..

***ഫുട്ട് ബോള്‍***

ആഫ്രിക്കയിലെ ആരവം അണയാതിരിക്കട്ടെ...
ആളിക്കത്തുന്ന വയറ്റിലെ തീ ജ്ജ്വാലകള്‍
അണഞ്ഞു തുടങ്ങട്ടെ...
ആര്‍ത്തനാദങ്ങള്‍ക്കു പകരം
ആനന്ദം കളിയാടട്ടെ...
പ്രാത്ഥിക്കാം..പുതു സന്തോഷ പുലരിക്കായ്...

***പരിശോധന**

പൂര്‍ണ്ണമായും തന്റെ വിശ്വാസത്തെയുള്ക്കൊള്ളുന്നവന്‍ 
പൂര്‍ണ്ണ വിശ്വാസി...
ഏതിലെങ്കിലും അപൂര്ണ്ണനായാല്‍ 
വിശ്വാസത്തിന്റെ മാറ്റ് കുറഞ്ഞു..
അപ്പോള്‍, 
വിവരക്കേട് വിളമ്പുന്നതിന്നു മുമ്പേ 
പാകമായോ എന്ന് നോക്കുക..
(വിവരക്കേടല്ല),സ്വന്തം..
എന്നിട്ടു മതി മറ്റുള്ളവരിലേക്ക്...

***സ്കൂളിലേക്ക്***

സ്കൂളിന്‍റെ തിരുമുറ്റത്ത്
പിഞ്ചു കുഞ്ഞുങ്ങളുടെ കാല് കുത്ത്,
ഇടറാതെ, പതറാതെ മുന്നോട്ട്,
അറിവിന്‍റെ അനന്തതയിലേക്ക്,
നാളെയുടെ നായകന്മാരാണു നിങ്ങള്‍
നന്മയുടെ നരുമലരുകള്‍..
എല്ലാ ആശീര്‍വാദങ്ങളും
വിജയാശംസകളും നേരുന്നു.

***ഇവരാരാ മക്കള്‍***

അവസാനം അങ്ങിനയാ ആദ്യത്തേതൊന്നും ഓര്‍മ്മിക്കില്ല.
ഓര്‍മ്മ വന്നാലും സമ്മതിക്കില്ല.
ഛര്‍ദ്ധിച്ചത് അകത്താക്കുന്നതും
ഉണക്ക കാഷ്ടം കഴിക്കുന്നതും
രാഷ്ട്രീയക്കാര്‍ക്ക് പുത്തരിയല്ലല്ലോ,
അതില്‍ പിന്നെ "എന്ത് ഇടത്, എന്ത് വലത്"
അനുസരിച്ചില്ലെങ്കില്‍ അവര്‍
തീവ്ര വാദികള്‍ തന്നെ.
അതില്‍..ഞമ്മന്‍റെ !സമുദായ പാര്‍ട്ടിയും!,
കണക്കു തന്നെ..
ഉടു തുണിയുരിഞ്ഞിട്ടും
നാണം മറഞ്ഞെന്നാശ്വസിക്കുന്ന ..(ക......കളെ...?)
സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും
നാണം കൊണ്ടു കളിക്കല്ലേ...പ്ലീസ്...
www.vazhivilaku.blogspot.com

***തൊഴിലാളി പാര്‍ട്ടി***

ചോരയാണ് കൊടിയുടെ വര്‍ണ്ണം
അതിനാല്‍ ചോരയോട് മതിപ്പുവേണം
വിപ്ലവമാണ് തിളപ്പിന്നാധാരം
അതിനാല്‍ മര്‍മ്മം നോക്കി തല്ലണം
"ആരായിരുന്നു സഖാക്കളെ നിങ്ങളുടെ മുന്‍ഗാമികള്‍
ഇടക്കൊന്നാലോചിക്കുന്നത് നന്നായിരിക്കും,
ഈ ചോരക്കളി നിങ്ങളുടെ മരണക്കളിയാ-
ണെന്നോര്‍ക്കുന്നതും"
(ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല)

***കിനാലൂര്‍***

കിനാലൂരിന്‍റെ കരള് പിളര്‍ന്ന
കാക്കിക്കാരുടെ സംസ്ക്കാരം
കാടത്തത്തിന്‍റെതാണ്..
പ്രതിഷേധത്തെ മാവോയിസ്റ്റാക്കുന്നത്
ഉള്‍ ഭയത്തിന്‍റെ ഉള്‍ വിളിയായെ കാണാനാവൂ..
ഒരാളുടെ ജീവനു ഭീഷണിയായി
മറ്റൊരാള്‍ ജീവിക്കുന്നതിന്നതിന്‍റെ
സാംഗത്യം മന്ത്രി തന്നെ വിശദീകരിക്കണം.

***നരഹത്യ***

നര ഹത്യ സഹിക്കാവതല്ല
ചെയ്യുന്നവര്‍ ആരായാലും..
നാമത്തിന്‍റെ സവിശേഷത
ഒരു സംസ്ക്കാരത്തിന്‍റെയും കുറ്റവുമല്ല.
നേര്‍ വഴിയില്‍ നിന്നും
ഇട വഴികള്‍ തിരഞ്ഞെടുക്കുന്നത്
ഇഷ്ടങ്ങളുടെ മൃത്യു ആകാതിരിക്കട്ടെ..

***മെയ് ദിനം***

ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്ന
അദ്ധ്വാനത്തിന്‍റെ മഹത്വമറിയുന്ന
സര്‍വ്വ തൊഴിലാളികള്‍ക്കും
എന്‍റെ മെയ് ദിനാശംസകള്‍..

***അമേരിക്ക***

!!ഒബാമയുടെ സൌഹൃദം
അമേരിക്കയുടേത് തന്നെയാണ്..
നിയമങ്ങള്‍ മാറിയിട്ടില്ല,
നിയന്ത്രിക്കുന്നവനെ മാറിയിട്ടുള്ളൂ..
ഈ സൌഹൃദത്തേട്ടം വിരിച്ചിരിക്കുന്ന വല
അതീവ ഗുരുതരം തന്നെ തീര്‍ച്ച.!!

***ആരാധന***

ശരീരത്തെ പീഢിപ്പിക്കുന്ന
ആരാധനാ രീതികള്‍ക്ക്
മാനം കണ്ടെത്തുന്നത്
മൌഢ്യമാണ്.
മതം അനുവദിക്കുകയോ
അനുശാസിക്കുകയോ
ചെയ്യാത്തതാണിവ.

***പരിമിതി***

താഴെ അഗ്നി പുകയുന്നു
മേലെ വാരിക്കുഴികളുരുവം കൊള്ളുന്നു
ഇതിനിടയില്‍ മനുഷ്യന്‍ വിറങ്ങലിക്കുന്നു,
എത്തിയിട്ടും എത്താത്ത അകലങ്ങള്‍,
അറിഞ്ഞിട്ടും അറിയാത്ത അറിവുകള്‍..
ഇനിയും നമ്മെ ചിന്തിപ്പിക്കുന്നില്ലേ.

***ഉപരോധം***

ഭൂമിയുടെ ഉള്ളം കത്തിയെരിയുന്നു
മനുഷ്യരും തഥൈവ.
ഭൂമിയുടെ ക്ഷമ തീരുന്നു
എന്നിട്ടും നമ്മുടെ പരീക്ഷണം തുടരുന്നു.
നാം പരീക്ഷിക്കപ്പെടാന്‍
സന്നദ്ധരാവുക.

***രാജി***

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്നും
ജനങ്ങളേല്‍പ്പിച്ച വിശ്വസ്തതയില്‍ നിന്നും രാജി.
രാഷ്ട്രീയക്കളി അങ്ങിനെയാണ്,
മതിയാവോളം ആസ്വദിക്കുക..
മതി വരുംബോള്‍ വലിച്ചെറിയുക.

***മന്ത്രിയും മാമാങ്കവും***

കുടിക്കാന്‍ വെള്ളമില്ല
കാണാന്‍ വെളിച്ചവും
എന്നിട്ടും,
മന്ത്രിയുടെ മനസ്സ്
മാമാങ്കത്തിനുള്ള ഒരുക്കത്തിലാണ്.
കളി കണ്ട് പട്ടിണി മറന്ന്
രസിച്ചു മരിക്കാന്‍..
ചൂണ്ടു വിരലുളില്‍
അടയാളം വെക്കുന്നതിന്ന് മുമ്പൊന്ന്
ആലോചിക്കണേ കൂട്ടരെ..

***ഭൂകമ്പം***

ഭൂകമ്പങ്ങള്‍ ഭൂമിയുടെ മുന്നറിയിപ്പുകളാണ്,
മുന്നറിയിപ്പുകളെ അവഗണിക്കുന്നത് 
സര്‍വ്വ നാശത്തിനുള്ള തയ്യാറെടുപ്പും.
ഭൂമിയുടെ സമരരീതിയാവാം
ഈ സ്വയം പൊട്ടിത്തെറികള്‍...

***വിഷു***

നിറ പ്രതീക്ഷയുടെ
നിറ പറയാവണം വിഷു.
കുടിച്ചും,പൊട്ടിച്ചും
കൂത്താടാനുള്ളതല്ല വിഷു,
നല്ല നാളെയുടെ നാളുകള്‍
സ്വപ്നം കാണാനുള്ളതാണ്..
കണിക്കൊന്നയുടെ നറുമണം
പുതിയൊരുണര്‍വ്വായിരിക്കട്ടേ..

***കഴുകന്മാര്‍***

പാര്‍സിക്കരുടെ ശവം തിന്നാന്‍ കഴുകന്‍മാരില്ലത്രേ..!!
അതിന്ന്..അവരെ തിന്നാന്‍ അനുവദിക്കണ്ടെ?
നമ്മള്‍ സ്വയം തിന്നു തീരുകയല്ലേ..!?
പിന്നെ, അവര്‍ ജീവിക്കുന്നതില്‍ എന്തര്‍ത്ഥം..??

***പ്രധാനം***

മന്‍മോഹന്‍ അമേരിക്കയിലും  
അഹമദി നെജാദ് ഐക്യരാഷ്ട്ര സഭയിലും.
ഒന്ന്...കീഴ്പ്പെടലിന്‍റെയും
മറ്റൊന്ന്..കീഴ്പ്പെടുത്തലിന്‍റെയും പ്രതീകം.
തൊപ്പിയുടെ വലിപ്പമല്ല,
തലച്ചോറിന്‍റെ പ്രവര്‍ത്തനമാണ് പ്രധാനം.
http://www.vazhivilaku.blogspot.com/

***ഉളുപ്പിന്‍റെ കുപ്പായം***

ഒടുവില്‍ ഉളുപ്പിന്‍റെ കുപ്പായം
മാലിക്കും പിച്ചിച്ചീന്തി..
ഉടുതുണിയുരിഞ്ഞാടുന്നവളെ,
പ്രാണ സഖിയായി കിട്ടാന്‍ വേണ്ടി..
അല്ലേലും പണത്തേക്കാള്‍ വലിയ മാനം,
അഭിമാനത്തിനുണ്ടോ..??!!

***ജനസേവ****

ജവാന്മാര്‍ നാട് കാക്കുന്നു
ജീവന്‍ വെടിഞ്ഞും..
ജനനേതാക്കള്‍ നാട് മുടിക്കുന്നു,
ജനങ്ങളെ മറന്ന്..
പൊതു ജനം പോത്തു ജനം..
ഹാവൂ...കഷ്ടം..

***സാനിയമാര്‍***

സാനിയമാരുടെ പ്രതിനിധാനം
മതത്തെയല്ല..മാംസത്തെയാണ്.
മത നിയമങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക്
മതാചാര വിവാഹ സാധുത പരിശോധിക്കപ്പെടണം.
വ്യക്തിയിലെ പേരിനല്ല,
വ്യക്തിയിലെ നേരിനാണ്
പ്രാധാന്യം കല്‍പ്പിക്കപ്പെടേണ്ടത്. 

***സംഘടിക്കല്‍***

സംഘടിക്കേണ്ടവര്‍
വിഘടിക്കുന്നതാണ്
പ്രതികരണം വിഫലമാക്കുന്നത്.
ആശയത്തിലെ ചിന്താവൈപരീത്യങ്ങള്‍
വര്‍ഗ്ഗത്തിനുള്ളില്‍ വിള്ളല്‍ സൃഷ്ടിക്കരുത്.
ഇത്, വര്‍ഗ്ഗത്തിനെയും,ക്രമേണ-
സമൂഹത്തിനെയും നശിപ്പിക്കും.

***ഏപ്രില്‍ ഫൂള്‍***

വിഡ്ഢിയാക്കുവാന്‍ ഇല്ലാത്തത് ഉണ്ടാക്കേണ്ടതില്ല..!
ഉള്ളത് കൊണ്ടു തന്നെ നാം വിഡ്ഢിളാക്കപ്പെടുന്നു..!
വിഡ്ഢിത്തം സൃഷ്ടിക്കാന്‍ വിഡ്ഢി ദിനം-
ഉണ്ടാക്കുന്നവനേക്കാള്‍ വലിയ വിഡ്ഢിയെ
ഇനി നമുക്ക് കാണാന്‍‍ കിട്ടില്ല..!!

***ചിലര്‍***

ശാന്തമയ അന്തരീക്ഷത്തെ
അശാന്തമാക്കാനിഷ്ടപ്പെടുന്നു ചിലര്‍
കാരണം,
കുടുംബത്തില്‍ കൊള്ളാത്തവന്‍
സമൂഹത്തിലും കൊള്ളില്ലല്ലോ..
നമ്മള്‍ എന്ത് ചെയ്താലും.

****ജല യുദ്ധം***

വെള്ളം അമൂല്യമാണ്
സര്‍വ്വ ചരാചരങ്ങളുടെയും
ജീവാധാരവുമാണ്..
വെള്ളമില്ലാത്തൊരിടം
ആലോചിക്കാന്‍ പോലും വയ്യ..
കോരിയെടുക്കുന്ന വെള്ളം
ഊര്‍ന്നു പോകാതെ നോക്കുക..
എങ്കില്‍,
ലോകത്ത് വരാനിരിക്കുന്ന "!ജല യുദ്ധം!"
രക്തരൂക്ഷിതമാക്കാതെ നോക്കാം..
ഉണ്ടാകാതെ നോക്കാന്‍
നമ്മള്‍ സന്നദ്ധരല്ലല്ലോ..!?

***സമ്പത്ത്***

അടങ്ങാത്ത ആര്‍ത്തിയുടെ
അനന്തര ഫലമാണ്
ആഗോള സാമ്പത്തിക മാന്ദ്യമെന്നത്..
സമ്പത്തിനോടുള്ള സമീപന രീതിയും
സ്വരൂപിക്കുന്നതിലെ സംസ്കാരമാനവും
മറ്റൊരു കാരണമാണെന്ന് തിരച്ചറിയുക.
ശീലം മാറ്റാന്‍ തയ്യാറാവുക.

***ചിരിയുടെ സുഖം***

ബച്ചന്‍ എച്ഛിലായി
കോടിയേരി കരച്ചിലും..
പീഢിതര്‍ ചിരിക്കുന്നു
കരയിപ്പിച്ച അംബാസിഡറെക്കണ്ട്..
മോഡിയെന്ന വിഡ്ഡിയുടെ
മൂടു താങ്ങിയെക്കണ്ട്..

***ക്യാമറക്കണ്ണുകള്‍***

ക്യാമറക്കണ്ണുകള്‍ പാപം ചെയ്യില്ല..
പാപം ചെയ്യുന്നതും,ചെയ്യിക്കുന്നതും
നമ്മുടെ കണ്ണുകളും,
കാടു കയറിയ ചിന്തകളുമാണ്..
അന്ന്യനേക്കാള്‍ സൌന്ദര്യം
അവനവനാണെന്ന് തിരിച്ചറിയുക..
എങ്കില്‍,ബാത്ത് റൂമുകളും.ടോയ് ലെറ്റുകളും
പേടിയില്ലാതെ ഉപയോഗിക്കാം..

***കാലാവസ്ഥ***

കാലാവസ്ഥ മാറ്റത്തിന്‍റെ
കാതലായ ഭാഗം നമ്മളാണ്..
കരിഞ്ഞുണങ്ങുന്ന ഭൂമി,
ചരമ ഗീതം പാടുന്നത് നമുക്കാണ്...
നാം അലങ്കോലപ്പെടുത്തിയത്,
നമ്മെ അലങ്കോലപ്പെടുത്തുകയാണ്..
നമുക്ക് സമാധാനിക്കാം
ഉത്തരവാദി നാമാണെന്നതിനാല്‍...

***അംബാസിഡര്‍**

അംബാസിഡറല്ല.!?
കേരളത്തിന്‍റെ പ്രശ്നം
ആളിക്കത്തുന്ന വിലയാണ്..!
അതില്‍ ചുരുങ്ങുന്ന വയറും..!
മതിമറക്കാനൊരുങ്ങുന്ന കേരളം
മറയാതിരുന്നാല്‍ മതിയായിരുന്നേനെ..!?

***പുക***

അറബി വീട്ടിലെ
പുകയ്ക്ക് അത്തര്‍ മണം..
പുകയ്ക്കുന്നവന്‍റെ വീട്ടില്‍
പുക മണം കരി മണം..

***സംസ്ക്കാരം***

നാം ഇന്ത്യക്കാര്‍ നമ്മള്‍ അങ്ങനെയാണ്,
ഒളിച്ച് വെക്കാനവില്ല
നമ്മുടെ സംസ്ക്കാരം..
നാട്ടാരെ നല്ലതു പഠിപ്പിച്ച്
നല്ല പിള്ള ചമഞ്ഞ്
ഉയരങ്ങളില്‍ മേയുന്ന
നാല്‍ക്കാലികള്‍..!!
ഈ ഭരണ നാല്‍ക്കാലികളെ പോറ്റുന്ന
നമുക്ക് കിട്ടണം കൊട്ടൊന്നാദ്യം..!?
ഹ..ഹ..ഇടയന്‍ തൊഴുത്തിലും,
നാല്‍ക്കാലികള്‍ ഏ.സി.യിലും,,!!?

***വനിതാ ദിനം***

സ്ത്രീ...സഹന സന്നദ്ധതയുടെ ആള്‍ രൂപം...
സ്ത്രീ..ഉത്തമ കുടുംബത്തിന്‍റെ ഉദാത്ത മാതൃക..
സ്ത്രീ..ബഹുമാനിക്കപ്പെടേണ്ടവര്‍ എന്നെന്നും...
പക്ഷേ..ഈ ദിനവും ചത്തൊടുങ്ങുന്നു...

കേള്‍ക്കപ്പെടാത്തൊരു സ്ത്രീ ശബ്ദം പോലെ..

***അനുഭവം***

അനുഭവത്തിന്‍റെ
പൊള്ളലറിയാത്തവര്‍ നാം
ഭാഗ്യവാന്‍മാര്‍!?
പക്ഷേ;
അനുഭവത്തിന്‍റെ തീചൂളയില്‍
വെന്തുരുകിയ-
ജീവഛവങ്ങളെത്ര..!!?
മറക്കരുത്..
കാലം കാത്തിരിക്കുന്നു
നമ്മുടെ ആഗമനത്തിനായി.

***സാഹചര്യങ്ങള്‍***

വിഹിതം എന്‍റെതായതിനാല്‍
വീഞ്ഞ് ഞനും കുടിക്കണമെന്ന്
നിര്‍ബദ്ധമില്ലല്ലോ..
ഭരണ പങ്കാളിത്തമുള്ളതിനാല്‍
വിഡ്ഡി വേഷം കെട്ടണമെന്ന-
നിര്‍ബന്ധമില്ലാത്തത് പോലെ.

***പ്രാര്‍ത്ഥന***

പെയ്തൊഴിഞ്ഞ മഴയില്‍ 
ദാഹം ശമിച്ച മരുഭൂമി പോലെ
പ്രാര്‍ത്ഥനാ കണ്ണീരില്‍
പെയ്തൊഴിയട്ടെ നമ്മുടെ
പാപ ഭാരങ്ങളും...

***കണക്കു കൂട്ടലുകള്‍***

കണക്കു കൂട്ടലുകള്‍ക്കപ്പുറത്താണ്
ലോകത്തിന്‍റെ കിടപ്പ്..!!
കണക്ക് കൂട്ടലുകള്‍ക്കിപ്പുറത്താണ്
കാലത്തിന്‍റെ കിതപ്പ്..!!
ഇനി, നമ്മുടെ തീരുമാനമാണ്,
നമ്മുടെ നിലനില്‍പ്പ്,ഭൂമിയുടെയും..!?
തീരുമാനം ഉചിതമായാല്‍
നമുക്ക് നമ്മെയും ഭൂമിയെയും രക്ഷിക്കാം..!!

***പരിശ്രമം***

പരിശ്രമത്തിന്‍റെ പടവുകള്‍
പഠനങ്ങളുടെയും പടവുകളാണ്..
കേവല പരിശ്രമങ്ങള്‍
കേവലാനുഭവങ്ങളിലൊതുങ്ങും..

മുഹമ്മദ് (സ)

മുഹമ്മദ് (സ)
കര്‍മ്മ ധര്‍മ്മ ശുദ്ധിയാല്‍
വിശ്വം ജയിച്ച പ്രവാചകന്‍..
മാനവ മോക്ഷത്തിന്‍റെ ധര്‍മ്മ ഭടന്‍..
അനുചരരാവുക നാം,
അഗ്നിസ്ഫുടം ചെയ്ത വിശ്വാസത്തിലൂടെ..
ധര്‍മ്മ പോരാളികളാവുക നാം,
ആ പ്രവാചകനെ പിന്തുടരുന്നതിലൂടെ..

കാല മാറ്റം

അന്ന്..
സദുപദേശികളായിരുന്ന പ്രവാചകന്‍മാര്‍
സന്ധത സഹചാരികളായിരുന്ന അനുചരന്‍മാര്‍..
ഇന്ന്...
സദുപദേളികളായ വക്ര നേതാക്കളും
അന്ധന്‍മാരായ അണികളും
...എന്നാണവോ നാം ഉണരുന്നത്...
...അന്ന് നമ്മുടെ തലയില്‍ തേങ്ങ വീണിരിക്കും...

ശാപം

സാധ്യതയേക്കാള്‍ വലിയ 
ബാധ്യതയായാണ് 
പ്രതിനിധി പ്രഖ്യാപനങ്ങള്‍ മാറുന്നത്..
ഇതാണ് നമ്മുടെ നാടിന്റെ ശാപവും.

***നന്മയും തിന്മയും***

നന്മയെ സ്നേഹിക്കുന്നവര്‍ തിന്മയെ ഭയക്കുന്നു,
എന്നാല്‍
തിന്മയെ സ്നേഹിക്കുന്നവര്‍
നന്മയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല..

***നേരും നെറിയും***

നേരിന്‍റെ വേരുകള്‍ 
ചീഞ്ഞു തുടങ്ങുന്നത്
നെറിയുടെ വേരുകള്‍ക്ക്
വളമാകാനാണ്..

***അഹങ്കാരം***

അഹങ്കാരത്തിന്‍റെ കെമിസ്ട്രി
മറ്റുള്ളവരെ പരിഹസിക്കലാണ്..
പരിഹാസത്തിന്‍റെ ഭാവം
അസഹ്യമാണ്..
അന്ത്യം ദാരുണവും..!

രോഗ ശമനം

അവനവന്‍ സ്വന്തം നന്മകളെ
മാത്രം കാണുന്നത് പോലെ,
മറ്റുള്ളവരുടെ നന്മകളിലേക്കും
കൂടി നോക്കുക..
നിരവധി മാനസിക രോഗങ്ങള്‍ക്കിത്
ശമനമേകും...

തിരിച്ചടി

കരുണയില്ലാതെ ചെയ്യുന്ന
കൊടും ചെയ്തികള്‍
കരണത്തേക്ക് തിരിച്ച് വരാനുള്ള
റബ്ബര്‍ പന്തുകളാണ്..

***ഉറവ***

ഉറവ വറ്റിയ ഹൃദയം, നര ബാധിച്ച ചിന്തയുടെ സൃഷ്ടിയാണ്..
കാഴ്ചയും കേള്‍വിയും
ചിന്തയെ ഉണര്‍ത്തുന്നു..
ഇവ രണ്ടും  നേരെയായിരിക്കട്ടെ..
എങ്കില്‍,
ചിന്തയും ഹൃദയവും ഉറവെടുക്കും.

മൃഗ തുല്യര്‍

രാവിനുള്ളില്‍ പകലലിയുന്ന പോലെ പകലിനുള്ളില്‍ രാവലിയുന്ന പോലെ
എന്‍റെയുള്ളില്‍ നീയും
നിന്‍റെയുള്ളില്‍ ഞാനും
അലിയുന്നതാണ് വാലന്‍റസ് ഡേ..!!
പക്ഷേ,
സ്നേഹം വികാരത്തിന് വഴിമാറിയതിനാല്‍
മനുഷ്യത്വം മൃഗത്വത്തിന്ന് തുല്യം..!!!

***നമ്മള്‍***

നമ്മുടെ സമ്മതത്തോടെയല്ല പലതും  നമ്മളിലേക്ക് വരുന്നത്...
നമ്മുടെ സമ്മതത്തോടെയല്ല പലതും നമ്മളെ പിരിയുന്നതും...
നാം എന്നത് വെറും പരീക്ഷിക്കപ്പെടുന്ന യന്ത്രം മാത്രമാണ്.

***നന്മയും തിന്മയും***

നന്മ മനസ്സിലുള്ളവര്‍ക്ക് നാട്യങ്ങളാവശ്യമില്ല,
ഭയമില്ലല്ലോ..ലവലേശം...ശങ്കയും...

തിന്മ മനസ്സിലുള്ളവര്‍ക്ക് നാട്യങ്ങളെ ശരണം,
ഭയമാണല്ലോ..മുഴുവന്‍...ശങ്കയും...
***വഴി കണ്ടത്തേണ്ടവര്‍ നാം തന്നെ***

സൂക്ഷിക്കുക

അടുപ്പിക്കാന്‍ ശ്രമിക്കുന്നത് അകന്ന് കൊണ്ടിരിക്കുന്നു..സൌഹൃദം..
അകറ്റാന്‍ ശ്രമിക്കുന്നത് അടുത്ത് കൊണ്ടിരിക്കുന്നു...മരണം..
ചെയ്യാന്‍ മറക്കുംബോള്‍ മാഞ്ഞ് കൊണ്ടിരിക്കുന്നു...സമയം..
മറക്കാന്‍ തുനിഞ്ഞലും മായാത്തതാണിവ...സൂക്ഷിക്കുക..

കൊതി

കാണാന്‍ പറ്റുന്നതു  കാണുക..
കേള്‍ക്കാന്‍ കൊള്ളുന്നത് കേള്‍ക്കുക..
കിട്ടാന്‍ സാധ്യതയുള്ളത് കൊതിക്കുക..
എന്‍കില്‍, ദുര മൂത്ത കൊതിയന്‍റെ അന്ത്യം
നമുക്കൊഴിവാക്കാം...

സ്നേഹപ്പകര്‍ച്ച

തിരിച്ച് കിട്ടാന്‍ വേണ്ടി സ്നേഹം പകരരുത്..
ശുദ്ധ ഹൃദയത്തിന്‍റെ പ്രസരണമാവണം സ്നേഹം..
കപട സ്നേഹം കലിയൊടുങ്ങാത്ത പകയുടെയും,
നൈരാശ്യത്തിന്‍റെയും, ദുഖ:ത്തിന്‍റെയും വിള നിലമാണ്.

സ്നേഹ നിദാനം

നാം വെറുക്കുന്നവന്‍ മറ്റൊരാളാല്‍ സ്നേഹിക്കപ്പെടുന്നുണ്ട്.
ആ സ്നേഹനിദാനം കണ്ടെത്തുക.എന്കില്‍ നമ്മുടെ വെറുപ്പും സ്നേഹമായ് തീരുന്നത് കാണാം..
 

മറവി

സ്വപ്നങ്ങള്‍ മറക്കപ്പെടുന്നതിനാല്‍ വീണ്ടും കാണാന്‍ കൊതിക്കുന്നു..
അത് പോലെ,
ജീവിതത്തിലെ ചില മറവികള്‍
നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

സ്നേഹം

സ്നേഹമെന്നത് വികാരമാണ്..നിര്‍മ്മലമായ സുഖാനുഭൂതി..
പലപ്പോഴും വികൃതമാക്കപ്പെടുന്നുവെന്നത്ദുഖ:കരമാണ്..
മനുഷ്യന്‍ തന്നെയാണതിന്നുത്തരവാദിയും..കാരണം,
ചെയ്തികളൊക്കെയും അറിഞ്ഞു കൊണ്ടാണല്ലോ..

ചാണക പുഴു

അന്യന്‍റെ ന്യൂനതയില്‍ സുഖം കണ്ടെത്തുന്നവന്‍ ചാണകപ്പുഴുവിന്‍റെ സമാന സുഖാസ്വാദകന്‍ തന്നെ..

തിരിച്ചറിവ്

ജ്ഞാനത്തേക്കാള്‍ അജ്ഞതയാണ് നമ്മില്‍  കൂടുതല്‍ ..എന്നിട്ടും നാം നമ്മെ തിരിച്ചറിയുന്നില്ല...പൊങ്ങച്ചത്തിന്ന് പരിധിയും കാണുന്നില്ല.

പര്യായം

മറ്റുള്ളവരെ ഊട്ടുംബോഴും സ്വന്തത്തെ ഊട്ടാന്‍ മറക്കുന്ന കോമാളിയുടെ പേരാണ് "പ്രവാസി".

ഇവിടെ ക്ലിക്കി പോകൂ..

പ്രവാസി

ഇരു കര മുട്ടാത്ത ആകാശ യാത്രികന്‍..തിരക്കുകളില്ലാത്ത നാല് മണിക്കൂര്‍ മാത്രം സ്വന്തത്തിനെ നോക്കുന്നവന്‍ "പ്രവാസി".

പ്രവാസം

ജീവിത യാത്രയിലെ അനര്‍ത്ഥമാണ് "പ്രവാസം", കാരണം ജീവാത്മാവ് കൊതിക്കുന്നത് അവിടെ ലഭ്യമല്ല.

കൃത്യം

‍ കൃത്യത്തിലെ കൃത്യത കൃതജ്ഞതയുടെ കൂടി ഭാഗമാണ്

അര്‍ത്ഥം

"സ്വാതന്തൃം" എന്ന വാക്കിന്‍ പൊരുള്‍
   കാത്തിടേണം നാമിരവും പകലും"

ബന്ധം

"ബന്ധം"  എന്ന വാക്കിലെ ബന്ധമെന്‍കിലും നാം കാണാതിരുന്നു കൂടാ.

വിജയം

തുടക്കത്തിന്‍റെയും ഒടുക്കത്തിന്‍റെയും ഒരുക്കമാണ് വിജയം തരുന്നത്.