***പരിശ്രമം***

പരിശ്രമത്തിന്‍റെ പടവുകള്‍
പഠനങ്ങളുടെയും പടവുകളാണ്..
കേവല പരിശ്രമങ്ങള്‍
കേവലാനുഭവങ്ങളിലൊതുങ്ങും..

മുഹമ്മദ് (സ)

മുഹമ്മദ് (സ)
കര്‍മ്മ ധര്‍മ്മ ശുദ്ധിയാല്‍
വിശ്വം ജയിച്ച പ്രവാചകന്‍..
മാനവ മോക്ഷത്തിന്‍റെ ധര്‍മ്മ ഭടന്‍..
അനുചരരാവുക നാം,
അഗ്നിസ്ഫുടം ചെയ്ത വിശ്വാസത്തിലൂടെ..
ധര്‍മ്മ പോരാളികളാവുക നാം,
ആ പ്രവാചകനെ പിന്തുടരുന്നതിലൂടെ..

കാല മാറ്റം

അന്ന്..
സദുപദേശികളായിരുന്ന പ്രവാചകന്‍മാര്‍
സന്ധത സഹചാരികളായിരുന്ന അനുചരന്‍മാര്‍..
ഇന്ന്...
സദുപദേളികളായ വക്ര നേതാക്കളും
അന്ധന്‍മാരായ അണികളും
...എന്നാണവോ നാം ഉണരുന്നത്...
...അന്ന് നമ്മുടെ തലയില്‍ തേങ്ങ വീണിരിക്കും...

ശാപം

സാധ്യതയേക്കാള്‍ വലിയ 
ബാധ്യതയായാണ് 
പ്രതിനിധി പ്രഖ്യാപനങ്ങള്‍ മാറുന്നത്..
ഇതാണ് നമ്മുടെ നാടിന്റെ ശാപവും.

***നന്മയും തിന്മയും***

നന്മയെ സ്നേഹിക്കുന്നവര്‍ തിന്മയെ ഭയക്കുന്നു,
എന്നാല്‍
തിന്മയെ സ്നേഹിക്കുന്നവര്‍
നന്മയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല..

***നേരും നെറിയും***

നേരിന്‍റെ വേരുകള്‍ 
ചീഞ്ഞു തുടങ്ങുന്നത്
നെറിയുടെ വേരുകള്‍ക്ക്
വളമാകാനാണ്..

***അഹങ്കാരം***

അഹങ്കാരത്തിന്‍റെ കെമിസ്ട്രി
മറ്റുള്ളവരെ പരിഹസിക്കലാണ്..
പരിഹാസത്തിന്‍റെ ഭാവം
അസഹ്യമാണ്..
അന്ത്യം ദാരുണവും..!

രോഗ ശമനം

അവനവന്‍ സ്വന്തം നന്മകളെ
മാത്രം കാണുന്നത് പോലെ,
മറ്റുള്ളവരുടെ നന്മകളിലേക്കും
കൂടി നോക്കുക..
നിരവധി മാനസിക രോഗങ്ങള്‍ക്കിത്
ശമനമേകും...

തിരിച്ചടി

കരുണയില്ലാതെ ചെയ്യുന്ന
കൊടും ചെയ്തികള്‍
കരണത്തേക്ക് തിരിച്ച് വരാനുള്ള
റബ്ബര്‍ പന്തുകളാണ്..

***ഉറവ***

ഉറവ വറ്റിയ ഹൃദയം, നര ബാധിച്ച ചിന്തയുടെ സൃഷ്ടിയാണ്..
കാഴ്ചയും കേള്‍വിയും
ചിന്തയെ ഉണര്‍ത്തുന്നു..
ഇവ രണ്ടും  നേരെയായിരിക്കട്ടെ..
എങ്കില്‍,
ചിന്തയും ഹൃദയവും ഉറവെടുക്കും.

മൃഗ തുല്യര്‍

രാവിനുള്ളില്‍ പകലലിയുന്ന പോലെ പകലിനുള്ളില്‍ രാവലിയുന്ന പോലെ
എന്‍റെയുള്ളില്‍ നീയും
നിന്‍റെയുള്ളില്‍ ഞാനും
അലിയുന്നതാണ് വാലന്‍റസ് ഡേ..!!
പക്ഷേ,
സ്നേഹം വികാരത്തിന് വഴിമാറിയതിനാല്‍
മനുഷ്യത്വം മൃഗത്വത്തിന്ന് തുല്യം..!!!

***നമ്മള്‍***

നമ്മുടെ സമ്മതത്തോടെയല്ല പലതും  നമ്മളിലേക്ക് വരുന്നത്...
നമ്മുടെ സമ്മതത്തോടെയല്ല പലതും നമ്മളെ പിരിയുന്നതും...
നാം എന്നത് വെറും പരീക്ഷിക്കപ്പെടുന്ന യന്ത്രം മാത്രമാണ്.

***നന്മയും തിന്മയും***

നന്മ മനസ്സിലുള്ളവര്‍ക്ക് നാട്യങ്ങളാവശ്യമില്ല,
ഭയമില്ലല്ലോ..ലവലേശം...ശങ്കയും...

തിന്മ മനസ്സിലുള്ളവര്‍ക്ക് നാട്യങ്ങളെ ശരണം,
ഭയമാണല്ലോ..മുഴുവന്‍...ശങ്കയും...
***വഴി കണ്ടത്തേണ്ടവര്‍ നാം തന്നെ***

സൂക്ഷിക്കുക

അടുപ്പിക്കാന്‍ ശ്രമിക്കുന്നത് അകന്ന് കൊണ്ടിരിക്കുന്നു..സൌഹൃദം..
അകറ്റാന്‍ ശ്രമിക്കുന്നത് അടുത്ത് കൊണ്ടിരിക്കുന്നു...മരണം..
ചെയ്യാന്‍ മറക്കുംബോള്‍ മാഞ്ഞ് കൊണ്ടിരിക്കുന്നു...സമയം..
മറക്കാന്‍ തുനിഞ്ഞലും മായാത്തതാണിവ...സൂക്ഷിക്കുക..

കൊതി

കാണാന്‍ പറ്റുന്നതു  കാണുക..
കേള്‍ക്കാന്‍ കൊള്ളുന്നത് കേള്‍ക്കുക..
കിട്ടാന്‍ സാധ്യതയുള്ളത് കൊതിക്കുക..
എന്‍കില്‍, ദുര മൂത്ത കൊതിയന്‍റെ അന്ത്യം
നമുക്കൊഴിവാക്കാം...

സ്നേഹപ്പകര്‍ച്ച

തിരിച്ച് കിട്ടാന്‍ വേണ്ടി സ്നേഹം പകരരുത്..
ശുദ്ധ ഹൃദയത്തിന്‍റെ പ്രസരണമാവണം സ്നേഹം..
കപട സ്നേഹം കലിയൊടുങ്ങാത്ത പകയുടെയും,
നൈരാശ്യത്തിന്‍റെയും, ദുഖ:ത്തിന്‍റെയും വിള നിലമാണ്.

സ്നേഹ നിദാനം

നാം വെറുക്കുന്നവന്‍ മറ്റൊരാളാല്‍ സ്നേഹിക്കപ്പെടുന്നുണ്ട്.
ആ സ്നേഹനിദാനം കണ്ടെത്തുക.എന്കില്‍ നമ്മുടെ വെറുപ്പും സ്നേഹമായ് തീരുന്നത് കാണാം..
 

മറവി

സ്വപ്നങ്ങള്‍ മറക്കപ്പെടുന്നതിനാല്‍ വീണ്ടും കാണാന്‍ കൊതിക്കുന്നു..
അത് പോലെ,
ജീവിതത്തിലെ ചില മറവികള്‍
നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

സ്നേഹം

സ്നേഹമെന്നത് വികാരമാണ്..നിര്‍മ്മലമായ സുഖാനുഭൂതി..
പലപ്പോഴും വികൃതമാക്കപ്പെടുന്നുവെന്നത്ദുഖ:കരമാണ്..
മനുഷ്യന്‍ തന്നെയാണതിന്നുത്തരവാദിയും..കാരണം,
ചെയ്തികളൊക്കെയും അറിഞ്ഞു കൊണ്ടാണല്ലോ..

ചാണക പുഴു

അന്യന്‍റെ ന്യൂനതയില്‍ സുഖം കണ്ടെത്തുന്നവന്‍ ചാണകപ്പുഴുവിന്‍റെ സമാന സുഖാസ്വാദകന്‍ തന്നെ..

തിരിച്ചറിവ്

ജ്ഞാനത്തേക്കാള്‍ അജ്ഞതയാണ് നമ്മില്‍  കൂടുതല്‍ ..എന്നിട്ടും നാം നമ്മെ തിരിച്ചറിയുന്നില്ല...പൊങ്ങച്ചത്തിന്ന് പരിധിയും കാണുന്നില്ല.