***ഏപ്രില്‍ ഫൂള്‍***

വിഡ്ഢിയാക്കുവാന്‍ ഇല്ലാത്തത് ഉണ്ടാക്കേണ്ടതില്ല..!
ഉള്ളത് കൊണ്ടു തന്നെ നാം വിഡ്ഢിളാക്കപ്പെടുന്നു..!
വിഡ്ഢിത്തം സൃഷ്ടിക്കാന്‍ വിഡ്ഢി ദിനം-
ഉണ്ടാക്കുന്നവനേക്കാള്‍ വലിയ വിഡ്ഢിയെ
ഇനി നമുക്ക് കാണാന്‍‍ കിട്ടില്ല..!!

***ചിലര്‍***

ശാന്തമയ അന്തരീക്ഷത്തെ
അശാന്തമാക്കാനിഷ്ടപ്പെടുന്നു ചിലര്‍
കാരണം,
കുടുംബത്തില്‍ കൊള്ളാത്തവന്‍
സമൂഹത്തിലും കൊള്ളില്ലല്ലോ..
നമ്മള്‍ എന്ത് ചെയ്താലും.

****ജല യുദ്ധം***

വെള്ളം അമൂല്യമാണ്
സര്‍വ്വ ചരാചരങ്ങളുടെയും
ജീവാധാരവുമാണ്..
വെള്ളമില്ലാത്തൊരിടം
ആലോചിക്കാന്‍ പോലും വയ്യ..
കോരിയെടുക്കുന്ന വെള്ളം
ഊര്‍ന്നു പോകാതെ നോക്കുക..
എങ്കില്‍,
ലോകത്ത് വരാനിരിക്കുന്ന "!ജല യുദ്ധം!"
രക്തരൂക്ഷിതമാക്കാതെ നോക്കാം..
ഉണ്ടാകാതെ നോക്കാന്‍
നമ്മള്‍ സന്നദ്ധരല്ലല്ലോ..!?

***സമ്പത്ത്***

അടങ്ങാത്ത ആര്‍ത്തിയുടെ
അനന്തര ഫലമാണ്
ആഗോള സാമ്പത്തിക മാന്ദ്യമെന്നത്..
സമ്പത്തിനോടുള്ള സമീപന രീതിയും
സ്വരൂപിക്കുന്നതിലെ സംസ്കാരമാനവും
മറ്റൊരു കാരണമാണെന്ന് തിരച്ചറിയുക.
ശീലം മാറ്റാന്‍ തയ്യാറാവുക.

***ചിരിയുടെ സുഖം***

ബച്ചന്‍ എച്ഛിലായി
കോടിയേരി കരച്ചിലും..
പീഢിതര്‍ ചിരിക്കുന്നു
കരയിപ്പിച്ച അംബാസിഡറെക്കണ്ട്..
മോഡിയെന്ന വിഡ്ഡിയുടെ
മൂടു താങ്ങിയെക്കണ്ട്..

***ക്യാമറക്കണ്ണുകള്‍***

ക്യാമറക്കണ്ണുകള്‍ പാപം ചെയ്യില്ല..
പാപം ചെയ്യുന്നതും,ചെയ്യിക്കുന്നതും
നമ്മുടെ കണ്ണുകളും,
കാടു കയറിയ ചിന്തകളുമാണ്..
അന്ന്യനേക്കാള്‍ സൌന്ദര്യം
അവനവനാണെന്ന് തിരിച്ചറിയുക..
എങ്കില്‍,ബാത്ത് റൂമുകളും.ടോയ് ലെറ്റുകളും
പേടിയില്ലാതെ ഉപയോഗിക്കാം..

***കാലാവസ്ഥ***

കാലാവസ്ഥ മാറ്റത്തിന്‍റെ
കാതലായ ഭാഗം നമ്മളാണ്..
കരിഞ്ഞുണങ്ങുന്ന ഭൂമി,
ചരമ ഗീതം പാടുന്നത് നമുക്കാണ്...
നാം അലങ്കോലപ്പെടുത്തിയത്,
നമ്മെ അലങ്കോലപ്പെടുത്തുകയാണ്..
നമുക്ക് സമാധാനിക്കാം
ഉത്തരവാദി നാമാണെന്നതിനാല്‍...

***അംബാസിഡര്‍**

അംബാസിഡറല്ല.!?
കേരളത്തിന്‍റെ പ്രശ്നം
ആളിക്കത്തുന്ന വിലയാണ്..!
അതില്‍ ചുരുങ്ങുന്ന വയറും..!
മതിമറക്കാനൊരുങ്ങുന്ന കേരളം
മറയാതിരുന്നാല്‍ മതിയായിരുന്നേനെ..!?

***പുക***

അറബി വീട്ടിലെ
പുകയ്ക്ക് അത്തര്‍ മണം..
പുകയ്ക്കുന്നവന്‍റെ വീട്ടില്‍
പുക മണം കരി മണം..

***സംസ്ക്കാരം***

നാം ഇന്ത്യക്കാര്‍ നമ്മള്‍ അങ്ങനെയാണ്,
ഒളിച്ച് വെക്കാനവില്ല
നമ്മുടെ സംസ്ക്കാരം..
നാട്ടാരെ നല്ലതു പഠിപ്പിച്ച്
നല്ല പിള്ള ചമഞ്ഞ്
ഉയരങ്ങളില്‍ മേയുന്ന
നാല്‍ക്കാലികള്‍..!!
ഈ ഭരണ നാല്‍ക്കാലികളെ പോറ്റുന്ന
നമുക്ക് കിട്ടണം കൊട്ടൊന്നാദ്യം..!?
ഹ..ഹ..ഇടയന്‍ തൊഴുത്തിലും,
നാല്‍ക്കാലികള്‍ ഏ.സി.യിലും,,!!?

***വനിതാ ദിനം***

സ്ത്രീ...സഹന സന്നദ്ധതയുടെ ആള്‍ രൂപം...
സ്ത്രീ..ഉത്തമ കുടുംബത്തിന്‍റെ ഉദാത്ത മാതൃക..
സ്ത്രീ..ബഹുമാനിക്കപ്പെടേണ്ടവര്‍ എന്നെന്നും...
പക്ഷേ..ഈ ദിനവും ചത്തൊടുങ്ങുന്നു...

കേള്‍ക്കപ്പെടാത്തൊരു സ്ത്രീ ശബ്ദം പോലെ..

***അനുഭവം***

അനുഭവത്തിന്‍റെ
പൊള്ളലറിയാത്തവര്‍ നാം
ഭാഗ്യവാന്‍മാര്‍!?
പക്ഷേ;
അനുഭവത്തിന്‍റെ തീചൂളയില്‍
വെന്തുരുകിയ-
ജീവഛവങ്ങളെത്ര..!!?
മറക്കരുത്..
കാലം കാത്തിരിക്കുന്നു
നമ്മുടെ ആഗമനത്തിനായി.

***സാഹചര്യങ്ങള്‍***

വിഹിതം എന്‍റെതായതിനാല്‍
വീഞ്ഞ് ഞനും കുടിക്കണമെന്ന്
നിര്‍ബദ്ധമില്ലല്ലോ..
ഭരണ പങ്കാളിത്തമുള്ളതിനാല്‍
വിഡ്ഡി വേഷം കെട്ടണമെന്ന-
നിര്‍ബന്ധമില്ലാത്തത് പോലെ.

***പ്രാര്‍ത്ഥന***

പെയ്തൊഴിഞ്ഞ മഴയില്‍ 
ദാഹം ശമിച്ച മരുഭൂമി പോലെ
പ്രാര്‍ത്ഥനാ കണ്ണീരില്‍
പെയ്തൊഴിയട്ടെ നമ്മുടെ
പാപ ഭാരങ്ങളും...

***കണക്കു കൂട്ടലുകള്‍***

കണക്കു കൂട്ടലുകള്‍ക്കപ്പുറത്താണ്
ലോകത്തിന്‍റെ കിടപ്പ്..!!
കണക്ക് കൂട്ടലുകള്‍ക്കിപ്പുറത്താണ്
കാലത്തിന്‍റെ കിതപ്പ്..!!
ഇനി, നമ്മുടെ തീരുമാനമാണ്,
നമ്മുടെ നിലനില്‍പ്പ്,ഭൂമിയുടെയും..!?
തീരുമാനം ഉചിതമായാല്‍
നമുക്ക് നമ്മെയും ഭൂമിയെയും രക്ഷിക്കാം..!!